ശ്രീനാരായണ ധർമ്മം
ദ്വിതീയ സർഗ്ഗം
ധർമ്മാധർമ്മ വിവേചനം
ശിഷ്യാ ഊചുഃ-
ധർമ്മാധർമ്മ വിവേചനാഭ്യർത്ഥന
ശ്ലോകം14
ഭഗവൻ! സർവതത്ത്വജ്ഞ! ജീവലോക, ദയാപര! ധർമ്മാധർമ്മൗവിവി ച്വാദ്യ, ശ്രോതുമുത് കണ്ഠിതാവയം.
ശ്ലോകം 15
ശംസന്തി കേചിത് സ്വമതം ദ്വിഷന്ത്യ ന്യമതം ജനാഃ
ദ്യേഷാൻ മതേ വിരോധാച്ച ജാതാവീശേ വികൽപനാത്.
ശ്ലോകം 16.
കേചിത് സ്പൃശ്യാഃ പരേ അസ്പൃശ്യാഃ
കേചിത് ദ്ദൂരാ പസർപ്പണാഃ
കേചിത് സന്തി സദാചാരാഃ
കേചിദ്ദൂശ്ചരിതാ സ്തഥാ
ശ്ലോകം 14
സർവ്വജ്ഞനും കരുണാനിധിയുമായഭഗവാനേ!ധർമ്മാധർമ്മങ്ങളെപ്പറ്റി അറിയുവാൻ ഞങ്ങൾ വളരെ ആഗ്രഹിക്കുന്നു.
ശ്ലോകം 15
മതദ്വേഷം, ജാതി വൈരം, ഈശ്വരി നിലുള്ള ഭേദം ഇവകളാൽ ജനങ്ങളിൽ ചിലർ അനുമതങ്ങളെ ആക്ഷേപിക്കയും ചിലർ, സ്വമതത്തെ പ്രശംസിക്കുകയും ചെയ്യുന്നു.
ശ്ലോകം 16
ലോകത്തുള്ള ജനങ്ങളിൽ ചിലർ സ്പർശിക്കപ്പെടുവാൻ യോഗ്യന്മാരും മറ്റു ചിലർ തൊടാൻ പാടില്ലാത്തവരും വേറെ ചിലർ തീണ്ടുവാൻ പോലും പാടില്ലാത്തവരും ആകുന്നു.ഇവരിൽ ചിലർസദാചാരൻമാരായിരിക്കുന്നതു പോലെ മറ്റു ചിലർ ദുരാചാരൻമാരുമായിരിക്കുന്നു.
Sargam 2.
Dharma-Adharma- Discrimination
Sloka 14
Hey Bhagavan,who is the knower of All Tatwams ,and who is very compassionate and caring for all living beings, we deserve to hear from you how to discriminate Dharma and Adharma.
Sloka: 15
Because of hatred towards other Religions, Caste and Different wrong notion of God Worship, some people praise only their own Religion and Some other Criticise Other Religions.
Sloka 16
There was a bad Caste Discrimination system prevalent in those days,like some people were not to be touched,some people could be touched,and some people should keep a distance etc,and some were followers of Dharma and some were followers of Adharma
ശ്ലോകം 17, 18
ഐകമത്യവിയുക് താശ്ച വിവാദ വിഹതാശയാഃ
പരസ്പരേണ സ്പർദ്ധ ന്തേ കേചിജ്ജാത്യഭിമാനതഃ
യഥാ കാമം ചരന്ത്യേ കേ ശൗചാചാരാ ദി വർജ്ജിതാഃ
അനേക ദേവവിശ്വാസാദുൻ മത്താ ഇവസർവതഃ
ചിലർ ജാതി മഹിമ വച്ചു കൊണ്ട് വാഗ്വാദത്തിലിടപെട്ടു ഭഗ്നാ ശയൻ മാരായി ഐകമത്യമില്ലാതെ അന്യോന്യം കലഹിക്കുന്നു.
ചിലർ അനേക ദൈവ വിശ്വാസികളായി ആചാരവും ശുദ്ധിയുമില്ലാതെ വെറും ഭ്രാന്തൻമാരെപ്പോലെ അവ്യവസ്ഥിതരായി സർവ്വത്ര ചുറ്റിത്തിരിഞ്ഞു നടക്കുന്നു.
Sloka 17
Some are identified with their Caste, and consider themselves Higher, and they get into unnecessary Debate and without understanding Unity with others, they Hate each other.
Sloka 18
Some believe in their many Devatas, and wander like a deluded person, without observing any Souchachara. [Meaning-Without Observing Cleanliness].
അഹോ! ജാതി പിശാചസ്യബാധയാചിത്ത വിഭ്രമാത്
കേചിന് മത്സരിണോ ഭൂത്വാ ഹിംസ ന്ത്യ ന്യാന കിഞ്ചനാൻ.
പ്രതികർത്തുമ ശക്താസ്തേ ജാതി ശല്യനികൃന്തനം
മതമന്യത് സമാശ്രിത്യസുഖം ജീവന്തി ഭാരതേ
ഉയർന്ന കുലത്തിലും ജാതിയിലും ജനിച്ചവരെന്നു സ്വയം അഭിമാനിക്കുന്ന ചിലർ ജാതിപ്പിശാചുപിടിപെട്ട് ഭ്രാന്തൻമാരായി മത്സരബുദ്ധിയോടു
കൂടി ദരിദ്രൻമാരും സാധുക്കളും ആയ ജനങ്ങളെ പല പ്രകാരത്തിൽ ഉപദ്രവിക്കുന്നു .
ഭാരതത്തിൽ ജാതിമർദ്ദനത്തെ സഹിക്കാൻ വയ്യാതെ അധഃകൃതർ അന്യമതങ്ങളിൽച്ചേർന്നു സുഖമായി ജീവിക്കുന്നു.
Sloka 19
Some other became Insane because of the effect of the *Caste
System* and compete with others in harassing and ill treating the simple Folks.
Sloka 20
Unable to face this attack from Caste system, Untouchability, they get converted into other religions in India and live happily.
ശ്ലോകം 21
ശ്രുതി സ്മൃതിപുരാണോ ക്ത ധർമ്മാചാരനിബന്ധനേ
വിഭിന്നമതയഃ കേചിന്നീചാം വൃത്തിം ഭജന്തി ച
അർത്ഥം..
വേദങ്ങൾ, സ്മൃതികൾ, പുരാണങ്ങൾ ഇവയിൽ പറഞ്ഞിട്ടുള്ള ആചാരത്തിൽ നിന്നു വ്യതിചലിച്ചു നടക്കുന്ന ചിലർ ഏറ്റവും നീചമായ പ്രവർത്തിയിലിടപെട്ടു ജീവിതം നയിക്കുന്നു.
Sloka 21
Some accept meanial job because of the differences and controversies in observing the conditions to follow Dharma as said in Sruti, Smruti and Puranas
ശ്ലോകം 22
ശ്രുതി സ്മൃത്യു ദിതേ, കർമ്മണ്യ നേകേ,നാധികാരിണഃ
വിശിഷ്ട ബുദ്ധി മത്ത്വേ പി, തേഷാം ന്യക്കാര ഈരിതഃ
അർത്ഥം
ശ്രുതി സ്മൃതികളിൽ പറയപ്പെട്ടിരിക്കുന്ന സദാചാരങ്ങളെ അനേകമാളുകൾ ആചരിക്കുന്നില്ല. വിശേഷബുദ്ധിയുള്ള സജ്ജനങ്ങളിലും അവർ ധിക്കാരത്തെ പ്രകടിപ്പിക്കുന്നു. (സജ്ജനങ്ങളെ അവർ അപലപിക്കുന്നു.)
Sloka 22
Many are not eligible for observing The Karma Prescribed by Sruti and Smruti. Their Denial is there even in intellectual People.
ശ്ലോകം 23, 24
സർവജ്ഞ സ്യ ജഗത് കർത്തു സ്സർവ ശക്തി മതഃ പ്രഭോ
വിഭൂത്വേ രീതിര ദ്യാ പി കഥ മേഷോപ പദ്യതേ?
സ്ഥിതി മേതാം സമാ ലോക്യ കലുഷാ മാനവ സ്ഥിതാം
വ്യാമോഹമുപഗച്ഛാമഃ സത്യാ സത്യാ വിവേകത:
അർത്ഥം
സർവജ്ഞനും സർവജഗന്നിയന്താവുമായ ഭഗവാന്റെ വൈഭവത്തിൽ ഈ അനാചാര (ദുഷിച്ച) നടപടി എങ്ങനെയോഗ്യമായി ഭവിക്കുന്നു. ഒരിക്കലും യോഗ്യമായി ഭവിക്കയില്ല.
യാതൊരു സ്ഥിരതയും ഇല്ലാത്ത ഈ ദുഷിച്ച അവസ്ഥ കണ്ടിട്ട് ഞങ്ങൾ സത്യാസത്യങ്ങളെ തിരിച്ചറിയാൻ അപ്രാപ്തൻമാരായി അജ്ഞാനമാകുന്ന കുഴിയിലേക്കു പതിക്കുന്നു.
Sloka 23
How can we Justify this step even now in the Manifestation of Almighty who is Omniscient, Omnipotent and Creator of Universe.
[ Understand here, when we say 'even now' it about that period where Guru Deva Lived ].
Sloka 24
Seeing the polluted and uncontrolled state of matters, we lost our discriminative power to recognise which is Satyam, which is Asatyam and we have fallen into a state of Delusion.
ശ്ലോകം 25
സർവ്വതത്ത്വാർത്ഥ വേത്താസി ലോക സ്യ വിവിധാകൃതേഃ
ആപൂര്യ യാച് ഞാ മസ്മാകം ഗുരോ! ഹ്യനുഗൃഹാണനഃ
അർത്ഥം
ശ്ലോകം 25
ലോകത്തിന്റെ(ജനങ്ങളുടെ ) സർവ്വ വിധത്തിലുള്ള തത്വങ്ങൾ അറിയാവുന്ന ഭവാൻ ഞങ്ങളുടെ എളിയ അപേക്ഷയെ സ്വീകരിച്ച് സർവാത്മനാ ഞങ്ങളെ അനുഗ്രഹിച്ചാലും.
Sloka 25
Hey Teacher [ Guru ], You knows all the Tatwas of this Phenomenal World. Please fulfil our Humble Request and Bless Us.
ശ്ലോകം 26, 27
ഗുരൂരു വാച-
പ്രശ്നം നിശ്മ്യ ഭവതാം
സാധു, തുഷ്യാമി വത്സലാ!
അമുമർത്ഥം ചിന്തയത: കാലോ ഭൂയാനഗാൻ മമ
ധർമ്മ ഏവ ഹി ബോദ്ധ വ്യോ
മന്തവ്യ: കർമ്മ കോടിഷു
അനുഷ് ടേയോ പദേഷ്ട വ്യോധർമ്മോ ലോകപ്രവർത്തകഃ
ശ്ലോകം 26
ഗുരുദേവൻ പറയുന്നു.:
അല്ലയോ ശിഷ്യഗണങ്ങളെ ! നിങ്ങളുടെ ചോദ്യം കേട്ടിട്ട് നാം ഏറ്റവും സന്തോഷമുളളവനായി ഭവിക്കുന്നു. നാം ഇതിനെക്കുറിച്ച് ആലോചിക്കുവാൻ തുടങ്ങിയിട്ട് കാലം കുറേയായിട്ടുണ്ട്.
ശ്ലോകം 27
മനുഷ്യൻ ധർമ്മതൽപരനായിരിക്കണം. അവൻ ധർമ്മത്തെ അറിയുകയും വിചാരിക്കുകയും അനുഷ്ഠിക്കുകയും ഉപദേശിക്കുകയും ചെയ്യണം. അവന്റെ എല്ലാ പ്രവൃത്തിയും ധർമ്മമായിരിക്കണം. ധർമ്മമാണ് ലോകത്തെ നടത്തുന്നത്.ധരിക്കുന്നത്.
Sloka 26
Oh My Darlings [Addressing Disciples, Showing Guru's Compassion] I am Really Pleased with Your Questions. Even, I had spent lot of My Time thinking about this.
Sloka 27
Out of these Thousands of Karma, [Karma means Action] Dharmam is that number one to be Thought of and to be Understood and to be Advised. Dharmam is the Foundation [Provarthakah] of the world.

0 comments :
Post a Comment