ഗുരുവേ ശരണം പദചരണം
വരണം പരഗതി അരുളാനായ്... .
ഉരുവും ഉയിരും വേര്‍പിരിയല്‍, .
പരദൈവത്തിന്‍ വിധിയല്ലോ...???
വരണം പരഗതി അരുളാനായ്... .
ഉരുവും ഉയിരും വേര്‍പിരിയല്‍, .
പരദൈവത്തിന്‍ വിധിയല്ലോ...???
മരണം വരുമീ നാളേയ്ക്കായ്......
വരുന്നൂ… ഞാനും തനിയേ..... .
ചിരവും, ചുമടും ചൂഷണവും....
ജരയും നരയും ധനമായീ ....
വരുന്നൂ… ഞാനും തനിയേ..... .
ചിരവും, ചുമടും ചൂഷണവും....
ജരയും നരയും ധനമായീ ....
ഇരവും പകലും പകലോനും.....
നിരെ നിരെ വന്നു മടങ്ങുമ്പോള്‍... .
നേരം വരുമെന്നോര്‍ക്കാനായ്....
നേരറിവെന്തേ മറയുന്നൂ ..... .
നിരെ നിരെ വന്നു മടങ്ങുമ്പോള്‍... .
നേരം വരുമെന്നോര്‍ക്കാനായ്....
നേരറിവെന്തേ മറയുന്നൂ ..... .
ധരയും നീരും നീലിമയും... .
തിരയുംകാറ്റും പ്രഭയും.... .
വരമായ് നല്കും, കരുവേ.... .
ചിരമായ് ഒരുവരുമില്ലല്ലോ....... .
തിരയുംകാറ്റും പ്രഭയും.... .
വരമായ് നല്കും, കരുവേ.... .
ചിരമായ് ഒരുവരുമില്ലല്ലോ....... .
കാര്യം കര്‍മ്മം കരണങ്ങള്‍......
പേരും പ്രതിഭേം നല്കുമ്പോള്‍..... .
ചാരേ വന്നു ചമഞ്ഞീടാന്‍....
പാരിതിലെങ്ങും ആളുണ്ടാം....
പേരും പ്രതിഭേം നല്കുമ്പോള്‍..... .
ചാരേ വന്നു ചമഞ്ഞീടാന്‍....
പാരിതിലെങ്ങും ആളുണ്ടാം....
ദുരിതം ദുഃഖം ദാരിദ്ര്യം.......
കരയിക്കുന്ന കാലത്തോ........ .
ഒരു തരി സ്നേഹം പകരാനായ് ......
ഒരുവരുമുണ്ടോ ? ഭുവനത്തില്‍....
കരയിക്കുന്ന കാലത്തോ........ .
ഒരു തരി സ്നേഹം പകരാനായ് ......
ഒരുവരുമുണ്ടോ ? ഭുവനത്തില്‍....
തരുവും പ്രാണനും ഇടയുമ്പോള്‍....
വരവാം മരണം അനിവാര്യം....
നരകം സ്വര്‍ഗ്ഗം ഗമനീയം..... .
ശരിയോ തെറ്റോ ആര്‍ക്കറിയാം...... .
വരവാം മരണം അനിവാര്യം....
നരകം സ്വര്‍ഗ്ഗം ഗമനീയം..... .
ശരിയോ തെറ്റോ ആര്‍ക്കറിയാം...... .
ഗുരുവേ ശരണം പദചരണം
വരണം പരഗതി അരുളാനായ്... .
ഉരുവും ഉയിരും വേര്‍പിരിയല്‍, .
പരദൈവത്തിന്‍ വിധിയല്ലോ...???
വരണം പരഗതി അരുളാനായ്... .
ഉരുവും ഉയിരും വേര്‍പിരിയല്‍, .
പരദൈവത്തിന്‍ വിധിയല്ലോ...???

0 comments :
Post a Comment