Home » » ഗുരുദേവ സന്യാസി ശിഷ്യന്മാർ

ഗുരുദേവ സന്യാസി ശിഷ്യന്മാർ

Written By Unknown on Friday, 24 June 2016 | 22:34



ഗുരുദേവ സന്യാസി ശിഷ്യന്മാർ

1 ശിവലിംഗ ദാസ സ്വാമി, (1867- 1919)
2. ഭൈരവൻ ശാന്തി, (1820-1939)
3. സ്വാമി നിശ്ചല ദാസ്, ( 1876- 1909)
4 .ചൈതന്യ സ്വാമി, ( 1877- 1953)
5. ബോധാനന്ദ സ്വാമി, ( 1882- 1928)
6.മാധവാനന്ദ സ്വാമി, ( 1872-1924)
7. കാശി ശങ്കരാനന്ദഗിരി സ്വാമി, ( 1879- 1942)
8. ശാന്ത ലിംഗം സ്വാമി തിരുപ്രംകുണ്ഡറം,
9. ശാന്ത ലിംഗം സ്വാമി, സേലം
10. ഹനുമാൻ ഗിരി സ്വാമി
11. സുഗുണാനന്ദഗിരി സ്വാമി
12 ഗോവിന്ദാനന്ദ സ്വാമി, ( 1882- 1932)
13. അച്യുതാനന്ദ സ്വാമി, ( 1882- 1944)
14.ആത്മാനന്ദ സ്വാമി (1870- 1969)
15. വിദ്യാനന്ദ സ്വാമി, മാമ്പലം, ( 1889-1964 )
16. വിദ്യാനന്ദ സ്വാമി, പെരിങ്ങോട്ടുകര,
17.നരസിംഹസ്വാമി
18. ജഗദീശ്വരാ നന്ദ സ്വാമി, ------- 1962
19.രാമാനന്ദ സ്വാമി, ( (1895-1957)
20. കൃഷ്ണന്ദ സ്വാമി, ----- 1967
21. മുനിവര സ്വാമി ------ 1950
22. ഷൺമുഖാനന്ദ സ്വാമി, ( 1875-1917)
23. അമൃതാനന്ദ സ്വാമി
24.ഗുരുപ്രസാദ് സ്വാമി, (1891-1962)
25. കുമാരസ്വാമി സന്യാസി, ( 1890- 1984)
26. സ്വാമി ധർമ്മതീർത്ഥർ, ( 1892-1976)
27. പൂർണ്ണാനന്ദ സ്വാമി, ___1977
28. സ്വാമി സത്യവൃതൻ, ( 1893 - 1926)
29. ശങ്കരാനന്ദ സ്വാമി, ( 1886- 1976)
30. കുമാരാ നന്ദ സ്വാമി, ---- 1974
31. സ്വാമി ശ്രീ നാരായണ തീർത്ഥർ, (।895-1966)
32.നടരാജഗുരു, ( 1895-1972)
33. ശുഭാനന്ദ സ്വാമി, (18 82- 1950)
34. സ്വാമി ഏണസ്റ്റ് കർക്ക് (ഏക വിദേശ ശിഷ്യൻ ), ---- 1951
35. സ്വാമി ആനന്ദ തീർത്ഥൻ, ( 1905-1987)



ശ്രീനാരായണ ധർമ്മസംഘം സ്ഥാപിക്കുവാനായി തൃശ്ശിവപേരൂരിൽ അദ്വൈതാശ്രമത്തിൽ വച്ച് ആലോചനകൾ നടക്കുന്നു. കരട് നിയമങ്ങൾ ഓരോന്നായി വായിച്ച് വാദപ്രതിവാദങ്ങൾ നടത്തിയ ശേഷം പാസാക്കുന്നു. നടക്കുന്ന സംഗതികൾ അപ്പപ്പോൾ ഗുരുദേവനെ അറിയിക്കുന്നുണ്ട്. സന്യാസി എന്നാൽ ആരാണെന്നുള്ള ചോദ്യം വലിയ വാദപ്രതിവാങ്ങൾക്ക് കാരണമായി. ഒടുവിൽ ഒരു അന്തേവാസിവിവരം ഗുരുദേവനെ അറിയിച്ചു.
അന്തേവാസി: സന്യാസി ആരാണെന്നു വലിയ തർക്കമുണ്ട്.
ഗുരുദേവൻ:സ്വാർത്ഥം വെടിഞ്ഞ് പൊതുജനങ്ങൾക്കുവേണ്ടി പ്രവൃത്തി ചെയ്യുന്നവർ സന്യാസിമാരാണ്. സംന്യാസി എന്നാൽ പരോപകാരി - ത്യാഗി.
അന്തേവാസി.: സന്യാസിക്കു വേഷം വേണമോ??
ഗുരുദേവൻ:വേഷത്തെ ആശ്രയിച്ച് സംന്യാസം ഇരിക്കുന്നതല്ലെങ്കിലും ഒരുയഥാർത്ഥ സംന്യാസിക്കു വേഷമിട്ടതുകൊണ്ട് യാതൊരു കുറവോ കുറ്റമോ തോന്നാൻ വകയില്ല വേഷമില്ലാതെ ഇരുന്നാൽ കാര്യങ്ങൾ ഒരു നെറിയും കുറിയും ഇല്ലാതെ ആയിപ്പോകുന്നതിനും ഇടയുണ്ട്.ഒരുരാജാവിന് കിരീടം വേണമെന്നു കരുതപ്പെടുന്നതു പോലെ സംന്യാസിയ്ക്കു സംന്യാസ വേഷം യോജിച്ചതായി കരുതാം. രാജാവല്ലാത്തവൻകിരീടംധരിച്ചാൽ ഒരിക്കലും അയാൾ ഒരു രാജാവാകയില്ല.
സമ്പാ: സ്വാമി ധർമ്മതീർത്ഥർ
SHARE

About Unknown

0 comments :

Post a Comment