ശിവഗിരി തീർത്ഥാടനം.
ശാസ്ത്രീയതയും ദിശാബോധവുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രത്യേകത.. ഇതിലെ ശാസ്ത്രീയതയും ദിശാബോധവും സമഗ്ര ജീവിതാവബോധമെന്ന മഹത്തായ ലക്ഷ്യത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നു. ജീവിതത്തെ കുറിച്ചുള്ള സമ്പൂർണ്ണ ഉൾക്കാഴ്ചയിൽ ആത്മീയതയും ഭൗതികതയും തുല്യമായ പ്രാധാന്യം അർഹിക്കുന്നു. ആത്മീയതയും ഭൗതികതയും സമന്വയിക്കുന്ന ഗുരുദേവ ദർശനത്തിന്റെ അമൃതധാരയിൽ അഭിഷേകം ചെയ്യപ്പെട്ട സുകൃതമാണ് ശിവഗിരി തീർത്ഥാടനത്തിൽ നിന്ന് നമുക്ക് ലഭ്യമാകുന്നത്.
മനുഷ്യ ജീവിതം ഉൾക്കൊള്ളുന്ന സമസ്ത വിഷയങ്ങളിലും വ്യക്തമായ അവബോധം സൃഷ്ടിക്കുക എന്നതാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പരമമായ ലക്ഷ്യം.
"വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി,സംഘടന, കൃഷി, കച്ചവടം,കൈത്തൊഴിൽ, സാങ്കേതിക ശാസ്ത്ര പരിശീലനങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ വൈദഗ്ദ്യമുള്ളവരെ ക്ഷണിച്ചു വരുത്തി പ്രസംഗം പറയിക്കണം. ജനങ്ങൾ അച്ചടക്കത്തോടെയിരുന്ന് ശ്രദ്ധിച്ചു കേൾക്കണം. കേട്ടതെല്ലാം പ്രവൃത്തിയിൽ വരുത്താൻ ശ്രമിക്കണം.അതിൽ വിജയം പ്രാപിക്കണം. അപ്പോൾ ജനങ്ങൾക്കും രാജ്യത്തിനും അഭിവൃദ്ധി ഉണ്ടാകും.
ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ഉദ്ദേശ്യം ഇതായിരിക്കണം."
തീർത്ഥാടന ലക്ഷ്യത്തെക്കുറിച്ചുള്ള ഗുരുദേവന്റെ കല്പന ഇതാണ്.
മനസ്സിനെയും ശരീരത്തേയും ശുദ്ധീകരിക്കുക എന്നതാണ് പൊതുവെ തീർത്ഥാടനംകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ തീർത്ഥാടനത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നു കൊണ്ടു തന്നെ മനുഷ്യത്വത്തിന്റെ പൂർണ്ണതയിലേയ്ക്കുള്ള പ്രയാണം എന്നതാണ് ഇതര തീർത്ഥാടനങ്ങളിൽ നിന്ന് ശിവഗിരി തീർത്ഥാടനത്തെ വ്യത്യസ്തമാക്കുന്നത്. മറ്റെല്ലാ തീർത്ഥാടനങ്ങളും ഏതെങ്കിലും മതത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ മതാതീതമായ ഏക തീർത്ഥാടനം എന്ന നിലയിലും ശിവഗിരി തീർത്ഥാടനം പ്രാധാന്യം അർഹിക്കുന്നു..
ഗുരുദേവന്റെ മഹാസമാധി കൊണ്ട് തീർത്ഥ സ്ഥാനമായ ശിവഗിരിയിലേയ്ക്ക് രാജ്യത്തിന്റെ നാനാഭാഗങ്ങളിലുമുള്ള തീർത്ഥാടകർ എത്തിച്ചേരുമ്പോൾ അവരനുഷ്ഠിക്കേണ്ട വ്രത ചര്യകൾ ഗുരുദേവൻ നിഷ്കർഷിച്ചിട്ടുണ്ട്.തീർത്തും അനാഡംബരവും ലളിതവുമായ ഈ വ്യവസ്ഥകൾ പാലിച്ചുകൊണ്ടാവണം ശിവഗിരി തീർത്ഥാടനം നടത്തേണ്ടത്.
മതാതീത ആത്മീയതയുടെ മഹിത സ്ഥാനമായ ഈ പുണ്യഭൂമിയിലേയ്ക്കുള്ള ഓരോ തീർത്ഥാടകനും ആശംസകൾ അർപ്പിക്കുന്നു.
സ്വരൂപ ചൈതന്യ.

0 comments :
Post a Comment