Home » »

Written By Unknown on Friday, 13 February 2015 | 23:18

പ്രണയദിനത്തിനു സമര്‍പ്പണമായി ഒരു സ്നേഹകവിത ........  
.  



.                          സ്നേഹസലിലം  .
സ്നേഹമേ ,സുസ്ഥിര സത്യമേ .... .  
നീയീയവനിയില്‍ ശീതളത്തെന്നലിന്‍ ബീജമോ? ..
പാരിലീ പച്ചയ്ക്കു കാതലിന്‍ കാതലാം ....  
നീരിന്റെ നേരായ സൃഷ്ടിയോ.....?  
 
സ്നേഹമേ ,നീയും നീരുമില്ലെങ്കില്‍  
നിത്യവറുതിയില്‍ മണ്ണും മനസ്സും. . . സ്നേഹമേ നീയൊഴുകുന്നു സാദരം  
വിനയ,വിശ്വാസ മനതലം തേടി.  
 
സ്നേഹമേ നീയകലുന്നു നോവിൽ 
ഹീനമനസ്സിന്റെ ചുടുചൂരേറ്റ്... . നീരൊഴുകുന്നു കല്ലിലും പക്ഷേ....  
താണഭൂവിന്റെ മാര്‍വില്‍ മാത്രം.....!  
തട്ടിത്തെറിപ്പിച്ച മേലെയിടങ്ങളെ ...  
ഞെട്ടിത്തിരിഞ്ഞു നോക്കില്ലവളും.  

സ്നേഹമേ ,നിന്‍ പ്രിയ കാമന്റെ രോഷം . നിന്നെ മറയ്കാം മരിക്കില്ലൊരിക്കലും .....
  ക്ഷോഭം ക്ഷമിച്ചു ലാളിച്ചുവെന്നാല്‍..!  
സ്നേഹമേ നീയെത്ര ലാലസ്യയാകും. . . ചൂടേറ്റ് നീര്‍കണം നീരാവിയാകിലും  
കാര്‍ മഴയായ് പെയ്തിടും പോലെ. ....  
 
മണ്‍ഘടമാകട്ടെ ചോരുവതില്ലെങ്കില്‍  
വിണ്‍മകള്‍ നീരതിലെത്ര ഭദ്രം!!!  
സ്നേഹമേ നീയൊരു കൂടണയുമ്പോള്‍  
കൂടിന്നുവേണം നിശ്ചയം; ശുദ്ധത ....!.  
 

പ്രണയം പ്രഹര്‍ഷേണയുള്ള നയമാണ്.നിങ്ങളുടെ സ്നേഹം അര്‍ഹതയുള്ളിടത്ത് എന്നും നിറഞ്ഞിരിക്കട്ടെ....! .  
 
-സ്നേഹപൂര്‍വ്വം, മനോജ് ഓലിക്കല്‍.
SHARE

About Unknown

0 comments :

Post a Comment