Home » » ചുംബനം സർവ്വത്ര ചുംബനം

ചുംബനം സർവ്വത്ര ചുംബനം

Written By Unknown on Wednesday, 31 December 2014 | 19:05


ഹൃദയാന്തരാളത്തിൻ ഭാവഗമ്യം
സിരയെ ത്രസിപ്പിക്കും രാഗാഭിലാഷം
ചുംബനമുദ്രയിലൊന്നുമാത്രം

ചുംബനമെന്നുമെൻ സ്വന്താവകാശം
കാമവെറിപൂണ്ട നീചന്റെ ചുണ്ടിലെ
ചൂടുകൊണ്ടുരുകുന്ന രതികേളിയല്ല
നാളെയീനാടിനെ നാണം കെടുത്തുന്ന
ന്യൂ ജനറേഷന്റെ ചുംബനക്കൂട്ടമല്ലാ .
ചോരയും ജീവനും ചാലിച്ചുനൽകിയ -
മാതാവിനെന്നും, കൈവെള്ളയിൽ ചുംബനം
ദാഹം ക്ഷമിച്ചു,വിശപ്പന്നവും ത്യജിച്ചു -
സ്നേഹിച്ചു വളർത്തിയൊരച്ഛനും ചുംബനം.
നേരായമാർഗത്തിൻ ദീപം പകർന്നൊ-
രാചാര്യ പാദത്തിൽ സാഷ്ടാംഗ ചുംബനം
പാരിലീജീവിതം ദാനമായ്ത്തന്നൊരാ -
പൂർവ്വപിത്രുക്കൾക്കൊരുപിടി ചോറുരുള ചുംബനം .
അന്നവും പകുത്തല്ലലും പകുത്തൊന്നിച്ചു -
വളർന്നൊരീ പെങ്ങൾക്കു ചുംബനം
പിച്ചവയ്ക്കും മുതലിങ്ങോട്ടുകൂട്ടായ -
ജ്യേഷ്ടനുമുണ്ടൊരാദര ചുംബനം
ചുക്കിച്ചുളിഞ്ഞു കവിളൊട്ടിക്കുനിഞ്ഞു, മണി -
മുത്തേ ..... മുത്തശ്ശി .. ഒരൊത്തിരി ചുംബനം
കുഞ്ഞേ...മലരേ..യെൻ ജീവന്റെ നാമ്പേ
എന്നുമീയച്ഛൻറെ ഒരുകോടി ചുംബനം
പാതിയെൻ മെയ്യായ്… പാതിയെന്മനമായ്…
ചാരേയുറങ്ങുന്ന എൻ സഹധർമ്മഭാമമേ -
ഇണചേർന്നണയുമ്പോൾ വരവാകും
സുഖശാന്തിയിലൊരു ചെറുശീതള ചുംബനം .
SHARE

About Unknown

0 comments :

Post a Comment