പ്രിയ
കൂട്ടുകാരെ, . ഏവര്‍ക്കും എന്റെ പുതുമനസ്സാശംസകള്‍.പുതുവത്സരം
പ്രശോഭനമാകണമെങ്കില്‍ മാറേണ്ടത് നമ്മുടെ മനസ്സാണ്.ഇന്നലെകളിലെ തിന്മകളെ
തെറ്റുകളെ സ്വയം വിമര്‍ശനത്തിന് വിധേയമാക്കുകയും അതില്‍ പരിതപിക്കുകയും
ചെയ്യുവാനും നാളെകളെ നന്മയുടേയും സ്നേഹത്തിന്റേയും പൂനിലങ്ങളാക്കാന്‍
മനസ്സിനെ പരിപക്വമാക്കുകയാണ് പുതുവത്സരത്തില്‍ ചെയ്യേണ്ടത്.പുതുവര്‍ഷത്തെ
പ്രതീക്ഷയുടെ പൊന്‍തിരിനാളവുമായാണ് നാം വരവേല്‍ ക്കുന്നത്. പ്രതീക്ഷകളാണ്
നമ്മെ ജീവിക്കാന്‍
പ്രേരിപ്പിക്കുന്നത്.പക്ഷേ,പ്രതീക്ഷകള്‍ സാക്ഷാല്‍കരിക്കപ്പെടണമെങ്കില്‍
പ്രയത്നം അനിവാര്യമാണ്.ഇച്ഛാശക്തിയും,ജ്ഞാനശക്തിയും,ക്രിയാശക്തിയും
സമ്മേളിക്കണം.അപ്രാപ്തമായതൊന്നുമില്ല.ആശകള്‍
ആവശ്യങ്ങള്‍ക്കായിരിക്കണം.അനര്‍ഹമായതിനെ ആഗ്രഹിക്കരുത്.അങ്ങനെയെങ്കില്‍
നിങ്ങളുടെ പുതുവര്‍ഷം പൂത്തുലയും.എന്തിനും ഏതിനും മനസ്സു
നന്നാവട്ടെ.മനുഷ്യന്‍ നന്നാവട്ടെ!!!!! ......സ്നേഹപൂര്‍വ്വം, മനോജ്
ഓലിക്കല്‍ സ്വരൂപ ചൈതന്യ.
Home
»
»
ഏവര്‍ക്കും എന്റെ പുതുവത്സര ആശംസകള്‍
0 comments :
Post a Comment