Home » » ശ്രീനാരായണ ഗുരു സമിതി പൂനെ

ശ്രീനാരായണ ഗുരു സമിതി പൂനെ

Written By Unknown on Friday, 24 June 2016 | 22:41



ശ്രീനാരായണ ഗുരു സമിതി പൂനെ.
പൂനെ ശ്രീ നാരായണ ഗുരു സമിതിയിലേയ്ക്കാണ് ഇനി നിങ്ങളുടെ ശ്രദ്ധയെ ഞാൻ ക്ഷണിക്കുന്നത്.
സത്യത്തിൽ ബാംഗ്ലൂരിൽ നിന്ന് യാത്ര പുറപ്പെടുമ്പോൾ പൂനെയിലെ സമിതി എന്റെ ലക്ഷ്യമായിരുന്നില്ല പക്ഷേ.... മഹാരാഷ്ട്രയിലെ ഗുരുദേവ പ്രസ്ഥാനങ്ങളിൽ ഒട്ടും അപ്രധാനമല്ലാത്ത, അതേസമയം നിഷ്കളങ്കരായ അനേകം ഗുരുഭക്തർ ഒന്നിച്ചധിവസിക്കുന്ന പൂനെ നഗരവും,അവിടുത്തെ ഗുരുക്ഷേത്രത്തിലെ ദിവ്യ ചൈതന്യവും എന്നെ സ്വമേധയാ അങ്ങോട്ട് ആകർഷിക്കുകയായിരുന്നു. ഹ്രസ്വമെങ്കിലും അനു ഭൂതി ദായകമായ ഒരു യാത്രയാണ് എനിക്ക് ഇവിടെയും,ലഭ്യമായത്. മുംബൈ ദർശനം എന്ന ടൂർ പ്രോഗമിൽ പങ്കെടുത്ത ശേഷം ജൂൺ 19-ാം തീയതി രാത്രി,9 മണിയോടെയാണ്,ഞാൻ നെരൂളിലെ ഗുരുദേവഗിരിയിൽ തിരിച്ചെത്തിയത്.
മുംബൈയിൽ ഇനി സമയം ചിലവാക്കേണ്ടതില്ല. എങ്കിൽ പിന്നെ ഒരു ദിവസം ഇടവേളയുണ്ട്. പൂനെ വഴി ബാംഗ്ലൂർക്കു തിരിച്ചാലോ.?
കൂടുതൽ ഒന്നും ആലോചിച്ചില്ല, ഗുരുദേവഗിരിയിൽ നിന്നും പൂനെ ഗുരു സമിതിയുമായുള്ള ഫോൺ കണക്ഷനുള്ള ശ്രമമായി.
രാത്രി ഏറെ വൈകി, പൂനെ ഗുരുക്ഷേത്രത്തിന്റെ ചെയർമാൻ എം വി പ്രസാദിനെ ലൈനിൽ കിട്ടി.
എത്തിച്ചേരേണ്ട നിർദ്ദേശങ്ങൾ അദ്ദേഹം തന്നു.
20 - ന് രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം 8 മണിയോടെ, യാത്രാ ആരംഭം.
മുംബൈയിൽ മഴ ആരംഭിച്ചത് ഇന്നെലെയാണ്.ശരിക്കും ഇന്ന് ഒരു സൈക്ലോൺ കാലാവസ്ഥ.ഒരു ടാക്സി കാറിൽ പൂനെ.... ദെ ഹുറോഡിലെത്താൻ 2 മണിക്കൂർ വേണ്ടി വന്നില്ല.
സുഖശീതോഷ്മളമായ കാലാവസ്ഥയിൽ ദേ ഹുറോഡിൽ വന്നിറങ്ങി അല്പം ആശങ്കയോടെ നില്ക്കുമ്പോൾ, ഒരു ആട്ടോറിക്ഷാ മുന്നിൽ നിർത്തി ഹിന്ദിയിൽ ചോദിച്ചു. "താങ്കൾ,നാരായണ ടെമ്പിളിലേയ്ക്കാണോ?"
സന്തോഷവും അദ്ഭുതവും തോന്നി. ഗുരുദേവന്റെ ക്ഷേത്രം ഓട്ടോക്കാർക്കും സുപരിചതം എന്നതാണ് സന്തോഷത്തിനടിസ്ഥാനം.മലയാളത്തിന്റെ മുണ്ട് ധരിച്ചിരിക്കുന്ന എന്നെ മറാട്ടി മലയാളിയായ ഗുരുഭക്തനായി തിരിച്ചറിഞ്ഞതാണ് അത്ഭുതത്തിന് കാരണം.
ഓട്ടോറിക്ഷക്കാരൻ എന്നെയും കൊണ്ട് യാത്ര തിരിച്ചു.80 രൂപ മാത്രമാണ് ആവശ്യട്ടെത്. പൂനെ മൂംബൈ റോഡിൽ ദേഹു റോഡ് സെൻററിൽ നിന്ന് ഇടത്തോട്ട് ഒരു റോഡിൽക്കൂടി അഞ്ചു മിനിട്ടുയാത്രയിൽ ഞാൻ ലക്ഷ്യസ്ഥാനത്ത് എത്തി.
മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമീണത നിറഞ്ഞ അതേ സമയം ആത്മീയനിർവൃതി പ്രദമായ ഒരു പുണ്യസ്ഥലം. നാഗരികതയുടെ മാലിന്യം ഒട്ടുമില്ല.
ഒരു മഹാക്ഷേത്രത്തിലേക്ക് കടന്നു ചെല്ലുന്ന പ്രതീതി. ഗുരുദേവന്റെ പ്രതിഷ്ഠയുളള മുഖ്യശ്രീ കോവിൽ. അതി മനോഹരമായ ക്ഷേത്രം.ശ്രി കോവിലിന്റെ വാതിലും മറ്റും ചെമ്പു പൂശിയിട്ടുണ്ട്.
ഇടത്തു ഭാഗത്തായി ഗണപതി ക്ഷേത്രം. പ്രധാനക്ഷേത്രം കിഴക്കു ദർശനമാകയാൽ ഗണപതിക്കു സ്ഥാനം കന്നിമൂലയാണ്..
ഗുരുദേവൻ മുഖ്യപ്രതിഷ്ഠയും ഗണപതിയും, മഹാദേവനും ഉപപ്രതിഷ്ഠയുമായ ക്ഷേത്ര സംവിധാനം.ഗുരുക്ഷേത്രത്തിന്റെ വലതുഭാഗത്താണ് ശിവന്റെ അമ്പലം.
സത്യമായി ഞാൻ പറയട്ടെ, ഈ ഒരു ക്ഷേത്ര, സംവിധാനം ഞാൻ ആദ്യം കാണുകയാണ്. ഗുരുസാക്ഷാത് പരം ബ്രഹ്മ: എന്ന പ്രമാണത്തിൽ ഉറച്ചു നിന്ന് ഗുരുദേവന് പരമാമായ സ്ഥാനം നല്കിയിരിക്കുന്നു.
ശിവഗിരിയിലെ സച്ചിദാനന്ദ സ്വാമിയാണ് ക്ഷേത്രാചാര്യൻ. ഗുരുവിന്റെ മഹത്വം പൂനെ മലയാളികളെ ഉദ്ബോധിപ്പിക്കുവാൻ അദ്ദേഹത്തിനു തികച്ചും സാധിച്ചിരിക്കുന്നു.
ഒരു മഹാസമാധി ദിനാചരണമാണ് പൂനെ ശ്രീനാരായണ ഗുരു സമിതിയുടെ ജന്മ രഹസ്യം. അത് 1990-ൽ.ഗുരുഭക്തർ അവരുടെ കർമ്മം നിർവ്വഹിച്ചു.1993-ൽ സമിതി രെജിസ്ട്രേഷൻ പ്രാപിച്ചു. എം. എ ഗോവിന്ദൻ ആദ്യ പ്രസിഡണ്ട്.ബലരാമൻ കെ.പണിക്കർ ആദ്യ ജനറൽ സെക്രട്ടറി.
സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ നേതൃത്വത്തിൽ, ശ്രീനാരായണ പ്രസാദ് തന്ത്രികൾ 20O2 -മെയ് 31-ന്പ്രതിഷ്ഠകൾ നിർവ്വഹിച്ചു..
ഏകദേശം 10.30 ഓടെയാണ് ഞാൻ ഈ പുണ്യ സങ്കേതത്തിൽ എത്തിയത്.സുസ്മേരവദനനായി ഒരു ഉണ്ണി ശാന്തി ,വളരെ പരിചയ ഭാവേ നെഎന്നെ വരവേറ്റു.ബാംഗ്ലൂരിൽ നിന്നാണെന്നു പറഞ്ഞെപ്പോൾ സ്സേ ഹ പൂർവ്വം ഓഫീസിലേയ്ക്ക് കുട്ടിക്കൊണ്ടുപോയി.
അവിടെ മാനേജർ വി ആർ വിജയൻ പിന്നെ, ശ്രീ ഗോപി .എ.എന്നിവർ സ്വീകരിച്ചു.
ഗുരു സമിതിയെപ്പറ്റി അവർ എന്നോടു സംസാരിക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് അവരിലെ നിഷ്കളങ്ക ത്വമാണ്. കീഴ്ശാന്തിയായ പുഷ്ക്കരൻ തദ്ദേശിയനും സമിതിയിലെ അഭിവാജ്യ ഘടകവുമാണ്.അദ്ദേഹത്തിന് ചരിത്രം മുഴുവൻ അറിയാം.എല്ലാം വിശദീകരിച്ചു തന്നു.
1300-ൽ പരം അംഗങ്ങളുള്ള പൂനെ ഗുരു സമിതിയുടെ ശരിക്കുള്ള ആസ്ഥാനം പിം പ്രിയിലാണ്. അവിടെ പ്രധാന കാര്യാലയം, മാര്യേജ് ബ്യൂറോ, ലൈബ്രറി എന്നിവ ഉണ്ട്.
ചി ക്ളി എന്ന സ്ഥലത്ത് മറ്റൊരു ഗുരുമന്ദിരം പ്രവർത്തിക്കുന്നു.
.പ്ലേ സ്കൂൾ മുതൽ ആറാം ക്ലാസ്സ് വരെയുള്ള ഇംഗ്ലീഷ് മീഡിയം സ്കൂൾ താല്കാലിക വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. സ്വന്തമായി വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റാനുള്ള ശ്രമത്തിലാണ്.
ആരോഗ്യം, വിദ്യാഭ്യാസം, ആതുരസേവനം തുടങ്ങി എല്ലാ കാര്യത്തിലും സമിതി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
14 ഏരിയ കമ്മറ്റികളുടെ പ്രവർത്തനം ഏകോപിപ്പിക്കുവാൻ സെൻട്രൽ കമ്മറ്റി. ഇപ്പോഴത്തെ പ്രസിഡണ്ട്, ശ്രീ ഗുലാബ് ഗോപിനാഥ് ആണ് - സെക്രട്ടറി സി.പി രാജു.കെ.സി സുജീന്ദ്രൻ ട്രഷnർ.വനിതാ വിംങ്ങും, യൂത്ത് വിംങും സജീവം.
വളരെവർഷമായി ശ്രീ ശ്രീനിശാന്തിയാണ് മുഖ്യ പുരോഹിതൻ. അദ്ദേഹത്തിന്റെ നേതൃത്യത്തിൽ, മാസചതയം, കർക്കിടക വാവുബലി, ശിവരാത്രി പൂജ, മണ്ഡലപൂജ, രാമായണ മാസാചരണം, ഗണേശോത്സവം എന്നിവ സമൃദ്ധമായി നടക്കുന്നു.
മാസചതയത്തിന് 250-ൽ പരം ആൾക്ക് അന്നദാനം, ഗുരുദേവ പ്രഭാഷണം എന്നിവ ഭക്തജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.ഗുരുഭക്തരുടെ മറ്റ് വൈദിക ആവശ്യങ്ങളും ഗുരു സമിതി പൂനെയുടെ നേതൃത്തിൽ, ശാന്തി സേവനം ലഭ്യമാണ്.
ഗുരുദർശന പ്രചരണത്തിനായി യാ ണ് ഗുരുജയന്തി ഉപയുക്തമാക്കുന്നത്. അതേ സമയം പ്രതിഷ്ഠാദിനം വലിയ ഘോഷയാത്രയോടെയും വിവിധങ്ങളായായ വൈദിക പൂജാ കാര്യങ്ങളോടെയും നിർവ്വഹിക്കപ്പെടുന്നു.. നാളെ 21-6-2016ൽ ബാംഗ്ലൂർ ശ്രീ നാരായണ സമിതി ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാദിനമാണ്. മുഖ്യ പൂജാരിയായ ഞാൻ അവിടെ എത്തിച്ചേർന്നേ മതിയാകൂ.
ചേർത്തലക്കാരനായ ഉണ്ണി ശാന്തി എനിക്ക് ഉച്ചഭക്ഷണം തയ്യാറാക്കി, അതു കഴിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മറ്റൊരു ശാന്തിയായ പുഷ്കരൻ ശാന്തി ബാംഗ്ലൂർക്ക് എയർബെസും ബുക്കുചെയ്തു തന്നിരിക്കുന്നു.ഉച്ചയ്ക്ക് 2 ന് അവിടെ നിന്ന് പുറപ്പെടുമ്പോൾ സന്നിധിയിൽ ഒരു ദിനം താമസിക്കാനായില്ലല്ലോ എന്ന കുണ്ഠിതം ഉണ്ടായിരുന്നു. എങ്കിലും അവർ നല്കിയ സ്നേഹം മനസ്സിൽ സൂക്ഷിച്ചു കൊണ്ട് 3 മണിക്ക് ഞാൻ ബാംഗ്ലൂരിലേയ്ക്ക് പുറപ്പെട്ടു.ബസിലിരുന്നാണ് ഈ കുറിപ്പ് തയ്യാറാക്കിയത്.
ഗുരു ചരണം ശരണം
SHARE

About Unknown

0 comments :

Post a Comment