മഹാകവി കുമാരനാശാൻ
കവികളുടെ കവിയും യോഗികളുടെ യോഗിയുമായിരുന്ന ശ്രീനാരായണഗുരുവിൽ നിന്നാണ് കേരളം മാറി സഞ്ചരിച്ചു തുടങ്ങിയത്. കാലത്തെ സൃഷ്ടിച്ച ആ മഹാത്മാവിന്റെ ശിക്ഷണത്തിൽ 'അന്യ ജീവനുതകി സ്വജീവിതം ധന്യമാക്കിയ 'ശിഷ്യ പ്രമുഖനായിരുന്നു മഹാകവി കുമാരനാശാൻ. ഭാരതീയ നവോത്ഥാനത്തിന്റെ മേഘപടലങ്ങൾ കേരള ജനതയുടെ ഹൃദയങ്ങളിലേയ്ക്ക് സംക്രമിപ്പിക്കുവാൻ, വിദ്യാപരമായും,സംസ്ക്കാരപരമായും അവരെ ഉണർത്തിയെടുക്കുവാൻ, അനാചാരങ്ങളിൽ നിന്നും, അന്ധവിശ്വാസങ്ങളിൽ നിന്നും കേരള ജനതയെ മുക്തരാക്കുവാൻ, സാമൂഹിക നൂലാമാലകളിൽ നിന്നും സ്ത്രീയുടെ അന്തസ്സ് കാത്തു സൂക്ഷിക്കുവാൻ, മറ്റ് സാമൂഹിക അവശതകൾ പരിഹരിക്കുവാൻ
എസ്.എൻ ഡി.പി.യോഗം ജനറൽ സെക്രട്ടറി, പ്രജാ മെമ്പർ, ഒരു പൗര ശ്രേഷ്ഠൻ എന്ന നിലകളിൽ വിലപ്പെട്ടതും വിശ്രമരഹിതവുമായ ആശാന്റെ പ്രവർത്തനങ്ങൾ കേരളം നന്ദിയോടെ എക്കാലത്തും സ്മരിക്കുന്നതാണ്.
സ്നേഹത്തിന്റേയും സമത്വത്തിന്റേയും സഹോദര്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റെയും കവിതകളെഴുതി കേരള ജനതയെ പ്രബുദ്ധതയിലെത്തിച്ചു എന്നതുകൊണ്ടു മാത്രം ആശാന്റെ കാവ്യ തപസ്യ അവസാനിക്കുന്നില്ല.മലയാള സാഹിത്യത്തെ ഒരു പുതിയ സരണിയിലേയ്ക്കെത്തിച്ച മഹാകവിയായിട്ടാണ് സമൂഹം അദ്ദേഹത്തെ വിലമതിക്കുന്നത്. അതു കൊണ്ടു തന്നെയാണ് കേരളത്തിൽ അദ്ദേഹത്തിന്റെ കൃതികൾ ഏറ്റവും കൂടുതൽ ഗവേഷണ വിഷയമാകുന്നതും. ആശാൻ സാഹിത്യം യഥാർത്ഥത്തിൽ കൈരളിയുടെ കയ്യിലെ മഹാവിപഞ്ചികയായി പരിലസിക്കുകയാണ്.
ചുരുക്കത്തിൽ സാമൂഹിക രംഗത്തും സാഹിത്യ രംഗത്തും ഒരേ പോലെ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരു പ്രതിഭാധനനും ആശാനു, തുല്യമായി ചൂണ്ടിക്കാട്ടാനില്ല.

0 comments :
Post a Comment