ദൈവ ദശകം........ ദൈവ ചിന്തയും ഭക്തിയും സ്വാർത്ഥ ലാഭത്തിനുള്ള ഉപാധിയാക്കി മാറ്റുന്നപ്രവണത ചരിത്രാതീതകാലംമുതൽക്കേ നിലവിലുള്ളതാണ്. കാല ത്തിന്റേയുംദേശത്തിന്റേയും പ്രത്യേകതയ്‌ക്ക് അനുസരണമായി മാത്രമാണ്ഈ പ്രവണതയ്ക്കുളള വ്യത്യാസം .ദൈവചിന്ത മഹത്തുക്കളായ ജഗത്ഗുരുക്കൻമാർക്കു മുന്നിൽ സമാനമാണെങ്കിലും, ഏകമായ ആസത്യത്തെ പറ്റിഎത്രയൊക്കെ വെളിപ്പെടുത്തുവാൻ അവർ ശ്രമിച്ചുവെങ്കിലും ഇപ്പോഴുംവിവിധമതസ്ഥർദൈവത്തെ ഞങ്ങളുടേതും നിങ്ങളുടേതുമായി തരം തിരിച്ചു കാണുന്നു .അവരവരുടെ ദൈവത്തെമുൻനിർത്തിവാദകോലാഹലങ്ങളിലൂടേയും തീവ്രവാദപ്രവർത്തനങ്ങളിലൂടെയും ജനതയുടെസമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നു. ഈ പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥലവുമായ ഓരോവസ്തുവിലും നിറഞ്ഞിരിക്കുന്നത് ഒരേ ദൈവിക ചൈതന്യമാണെങ്കിലുംആ മഹാ ചൈതന്യത്തെ വിവിധമതത്തിന്റെ ബാഹ്യമായ ആചാരക്കടുക്കുകളിൽപെടുത്തി വിഭിന്നമാക്കുന്നതിന്റെ ഉദ്ദേശം സ്വർത്ഥ മോഹം മാത്രമാണല്ലോ .യഥാർത്ഥത്തിൽദൈവത്തെമതത്തിന്റെ ചട്ടക്കൂടുകളിൽപെടുത്തിയുള്ള ചിന്തയും പ്രവൃത്തിയും എത്രകാലം നിലനിൽക്കുന്നുവോ അത്ര കാലം മതത്തിന്റെ പേരിലുള്ള എല്ലാ വിഭാഗീയതയും നിലനിൽക്കുംഇതിനുള്ള ഏക ഉപാധിയായിട്ടാണ്,ഗുരുദേവൻ' ഒരുദൈവം മനുഷ്യന് എന്ന വിഖ്യാത സന്ദേശം ലോകത്തിനു് നൽകിയത്. ജാതി-മത-സമസ്ത വിശ്വാസഭേദങ്ങൾക്കതീതമായി മാനവരാശിയെ മുഴുവൻ ഒറ്റ സമൂഹമായികാണാൻ പഠിപ്പിച്ച ന്റെ ദൈവ ദർശനം മറ്റുള്ള ജഗത്ഗുരുക്കൻമാരിൽ നിന്നും തുലോം വ്യത്യസ്തമായിരുന്നില്ല.എന്നാൽമതങ്ങൾക്കുപരി മനുഷ്യനന്മയ്ക്കു വേണ്ടി പ്രയത്നിച്ച ഗുരു, ദൈവത്തെ മതത്തിൽ നിന്ന് അടർത്തി എടുത്ത് സ്വതന്ത്രനായി പ്രഖ്യാപിച്ചു .അങ്ങനെ സകലവിധ ഭേദചിന്തകൾക്കും അതീതമായ ദൈവസ്വരൂപത്തെ ഗുരു ജനതയ്ക്കു നല്കി ആ ദൈവത്തിനോടുള്ള പ്രാർത്ഥനയാണ് ദൈവദശകം എന്നഗുരുദേവ കൃതി.നാമരൂപഗുണവിഹീനനായ ദൈവം. മതപ്പേരുകളൊദേശപ്പേരുകളൊ തദനുബന്ധമായ ചിഹ്നങ്ങളോ ആകൃതിയോ പ്രകൃതിയോ ഇല്ലാത്ത ദൈവം. എങ്കിലും ദൈവദശകത്തിൽ ദൈവം പരിപൂർണ്ണനാണ് -ആർക്കും നിഷേധിക്കവാനാകാത്ത വിധത്തിൽ ജഗത്ഗുരുക്കൻമാർ അനുഭവിച്ചറിഞ്ഞ അതേ ദൈവം. അതു കൊണ്ട് തന്നെ ഈ ഭൂലോകത്തിലുള്ള ആർക്കും അവരവർ വിശ്വസിക്കുന്ന മതത്തിൽ നിന്നു കൊണ്ടു തന്നെ ഭക്തിപൂർവ്വം നിത്യവുംപ്രാർത്ഥിക്കാം ദൈവദശകം.ഗുരു അനുഭവിച്ചറിഞ്ഞ ദൈവത്തെ, ദൈവദശകത്തിലെ വരികളിലൂടെ നമുക്ക് ധ്യാനിക്കാം.. മത ഭേദങ്ങളോ ജാതിവ്യത്യാസങ്ങളോ, രാഷ്ട്ര ഭേദമോ, കാലഭേദമോ, ദൈവദശകത്തെ സ്പർശിക്കുകയില്ല. ദൈവദശകം ഭാരതത്തിന്റെ ദേശീയപ്രാർത്ഥനാഗീതമായി അംഗീകരിക്കണമെന്ന ആവശ്യം പാർലമെന്റിന്റെ പരിഗണനയിലാണ്.കേരള സർക്കാരിന്റെ പൂർണ്ണമായ പിന്തുണ ഈ ആവശ്യത്തിനു മേലുണ്ട്. ദൈവദശകംഭാരതത്തിന്റെ മാത്രമല്ല ലോകത്തിന്റെ പ്രാർത്ഥനാ ഗീതമാക്കുകയാണ് ഇന്നിന്റെ ആവശ്യം. 2014-ൽ ദൈവദശകത്തിന് 100 വയസ്സ് പൂർത്തിയായിരിക്കുന്നു. ദൈവദശകം ലോകത്തിന്റെ പൊതു പ്രാർത്ഥന ആകണം... ആയേ തീരു.... ഇത് ഗുരുവിനു വേണ്ടിയോ നമുക്ക് വേണ്ടിയോ അല്ല. ലോകജനതയുടെസമാധാനപൂർണ്ണമായ ജീവിതത്തിനു വേണ്ടിയാണ്. നമുക്ക്പ്രാർത്ഥിക്കാം.
Home
»
»
ദൈവ ദശകം.
ദൈവ ദശകം.
Written By Unknown on Saturday, 9 January 2016 | 03:26

0 comments :
Post a Comment