Home » » ശ്രീനാരായണ സമിതി നീ വാഴ്ക വാഴ്ക

ശ്രീനാരായണ സമിതി നീ വാഴ്ക വാഴ്ക

Written By Unknown on Thursday, 21 January 2016 | 21:50

















ശ്രീനാരായണ സമിതി നീ വാഴ്ക വാഴ്ക
സുന്ദരസൂനമായ്.... വെള്ളിനക്ഷത്രമായ് ...
ചന്ദ്രിക തൂവുന്ന പൂമണിതിങ്കളായ്...
ആരാമ ഭൂമിയ്ക്ക ചാമരം വീശും...
ശ്രീ-നാരായണ സമിതി നീ വാഴ്ക! വാഴ്ക!
വിശ്വഗുരുവിന്‍ മഹിമയെ പേറി, നീ....
വിശ്രുതകാന്തിയാലക്ഷയ ഹംസമായ്....
മാനവ സൗഹൃദവേദാന്ത ദൂതമായ്,
നീ - നവ വാസനത്തെന്നലായ് വീശുക.
ഗുരുവിന്‍ സമത്വസന്ദേശമുണര്‍ത്തി-
മരുവുക, നിരൂപമ നീരജമേ....
സത്യവും ധര്‍മ്മവും നീതിയഹിംസയും
നിത്യവും നിന്നിലെ ഭൂഷണമാണല്ലോ.
സേവനമാകട്ടെ നിന്‍റെ ലക്ഷ്യം, ഗുരു-
സേവയിലേവര്‍ക്കും നന്മ പുലരട്ടെ.
പാവന ശ്രീഗുരു ശീലുകള്‍ പാടുവാന്‍
നാവു നിനെക്കെന്നു മുജ്ജ്വലമാകട്ടെ
ഗുരുകാമനയൊന്നു നിന്‍ സൃഷ്ടിഹേതു
നരഭേദം ഹനിക്ക താന്‍ സൃഷ്ടിലക്ഷ്യം
സമഭാവനയൊന്നു താന്‍ കര്‍മ്മമാര്‍ഗ്ഗം
വിമലസ്മേഹമാണെന്നും മാര്‍ഗ്ഗദീപം
ഒരു നാളില്‍ ശ്രീപാദപത്മദ്വയങ്ങളാല്‍
സുരഭിലമാകിയ സുന്ദരഭൂവില്‍
നിയതി തന്‍ നിശ്ചയമിതെന്ന പോലെ
നിയതമായ് സമിതി തന്‍ കര്‍മ്മവേദി
വത്സരമിരുപത്തഞ്ചു പിന്നിട്ടുപോയ്
ഉത്സവമേള താന്‍ കാഹളമൂതുന്നു.
ഇനമില്ലിസമില്ലീ, മൈത്രീവേദിക്കു-
നാനാജനങ്ങളും ഭാവുകമേവുന്നു
ഏറ്റമഭിമാനരോമാഞ്ചപൂരിതര്‍,
ഊറ്റരാം നിന്നുടെ ധീരമഹാരഥര്‍,
കോര്‍ത്തുപിടിക്കുന്ന കൈകളഴിയാതെ
കീര്‍ത്തിതമാക്കട്ടെ തവസംഘശക്തി
അന്യജീവന്നു ധന്യത പകരുവാന്‍
എന്നാളുമീശക്തി നന്നേ വിളങ്ങട്ടെ
ആഗോളപെരുമയില്‍ നീ വാഴ്വതിനായ്
മംഗളമേകുന്നീ മംഗളവേളയില്‍ ......
- ശുഭം -
SHARE

About Unknown

0 comments :

Post a Comment