Home » » ഈ ലോക ജീവിതവും ഗുരുദേവദര്‍ശനവും

ഈ ലോക ജീവിതവും ഗുരുദേവദര്‍ശനവും

Written By Unknown on Thursday, 21 January 2016 | 22:02






ഈ ലോക ജീവിതവും ഗുരുദേവദര്‍ശനവും . . 

പച്ചയായ മനുഷ്യജീവിതം പ്രശ്നങ്ങളും പ്രതിസന്ധികളും അതിന്‍റെ
പരിഹാരങ്ങളുമൊക്കെയായി നിലയ്ക്കാതെ യൊഴുകുന്നു. സുഖവും ദുഃഖവുമാകുന്ന
തുരുത്തുകളില്‍പെട്ടും പുണ്യവും പാപവുമാകുന്ന പ്രവൃത്തികളില്‍ പിടഞ്ഞും
ജീവിതം മുന്‍പോട്ട് പോകുന്പോള്‍ നമുക്കുത്തരം ലഭിക്കാനാവാത്ത നിരവധി
സമസ്യകളും വന്നു കടന്നുപോകുന്നു. ശരിക്കും തെറ്റിനും ശരിയായ
മാനദണ്ഡമില്ലാതെ നന്മയും തിന്മയും കരതലങ്ങളില്ഡ‍ മാറി വട്ടം തിരിയുന്പോള്‍
ശരിയായ ചൂണ്ടുപലക ഏതാണ്? ആ ചൂണ്ടുപലകയെ പ്റ്റിയാണ് ഗുരുവിന്‍റെ
മനസ്സ് ഏറെ ചിന്തിക്കുകയുണ്ടായത്. ദര്‍ശനം ചമച്ചപ്പോള്‍ ഗുരു തന്‍റെ
ചിന്തയുടെ മുന്തിയഫലം ഇപ്രകാരം കുറിച്ചു. ആത്മീയതയും ഭൗതികതയും ജീവിത
നാണയത്തിന്‍റെ ഇരുവശങ്ങളാണ്. ആത്മീയതയില്‍നിന്നും വിഭിന്നമായ ഭൗതിക
ജീവീവസ്ഥയില്ല തന്നെ. അനുകൂലസാഹചര്യങ്ങള്‍ക്കൊണ്ടും,
സന്പത്തുകൊണ്ടും എത്രയോ മെച്ചപ്പെട്ടതാണെങ്കിലും ആത്മീയതയുടെ
പ്രത്യക്ഷ ലക്ഷണങ്ങളായ സ്നേഹം, ദയ, കാരുണ്യം, ദീനാനുകന്പ തുടങ്ങിയ
സൗകുമാര്യ ഗുണങ്ങള്‍ ഇല്ലായെങ്കില്‍ ഒരുവന്‍റെ ജീവിതം
നിഷ്ഫലഗന്ധപുഷ്പത്തിന് സമാനമാകുന്നു. വന്‍ മത്സരം, ചതി, അസൂയ, അതീവ
നിഷ്ഫലഗന്ധപുഷ്പത്തിന് സമാനമാകുന്നു. വന്‍മത്സരം, ചതി, അസൂയ, അതീവ
കാമം തുടങ്ങിയ മായാമോഹങ്ങളില്‍ പെട്ടുഴലുന്പോഴാണ് അസാന്മാര്‍ഗ്ഗിയതയുടെ
കരിനിഴല്‍ പുരളുന്നത്. ദൈനംദിന ജീവിതത്തില്‍ നാം കണ്ടുവരുന്ന എല്ലാ കരിതാത
പ്രവൃത്തികള്‍ക്കും ഏക ഹേതു ആത്മീയത എന്ന അനിര്‍വചനീയ അനുഭൂതിയുടെ
അഭാവമാണ്.
ഞാനും നീയും അവനും ഒരേ അകംപരുളിന്‍റെ പുറംപൊരുളാണെന്ന
തിരിച്ചറിവാണത്രേ ആത്മീയതയുടെ പ്രകടന ലക്ഷണം. വേദാന്തികള്‍
അദ്വൈതമെന്ന് വിശേഷിപ്പിച്ചതും ഈ അഭേദാവസ്ഥയെയാണ്.
“അവനവനറിയുന്നതൊക്കെയോര്‍ത്താല്‍ അവനിയിലാദിമമായൊരാത്മരൂപം” എന്ന്
ഗുരുദേവന്‍ ഈ അഭേദാവസ്ഥയെ ഏറ്റവും ലളിതകരമായി മലയാളഭാഷയില്‍
വിവരിച്ചിട്ടുണ്ട്. അഖിലരുമാത്മസഹോദരര്‍ എന്ന “അവനീവാഴ്വ്” ജീവിത
മുദ്രയായി സ്വീകരിക്കുന്പോള്‍ ഞാനെന്നും, എന്‍റേതെന്നുമുള്ള അതിതീവ്രവികാരം
ആവിയായിപാകുന്നു. എന്‍റെ മതം, എന്‍റെ രാഷ്ടീയം, എന്‍റെ ഭാഷ, എന്‍റെ ദേശം
ഇങ്ങനെ എന്‍റേതില്‍ നിന്നുള്ള ചിന്തയില്‍ നിന്ന് നാം, നമ്മുടേത് എന്ന വിശാല
മനഃസ്ഥിതിയില്‍ എവിടെയാണ് ആയുധങ്ങള്‍ക്കും അറുംകൊലയ്ക്കും സ്ഥാനം?
മനുഷ്യനും അവന്‍റെ വിചിന്തനങ്ങളും നാനാത്വങ്ങളെ
സൃഷ്ടിച്ചുകൊണ്ടേയിരിക്കും. ആ നാനാത്വത്തിലെ ഏകത്വത്തിലേക്ക് കണ്ണും
നട്ടിരിക്കുവാന്‍ ഗുരുദേവദര്‍ശനത്തിനോളം ഊര്‍ജ്ജവും ഊറ്റവും നല്‍കുന്ന
മറ്റൊന്നില്ല. ഗുരുദര്‍ശനത്തിലെ ഈ അപാര ഗരിമടെ തിരിച്ചറിയാത്തതല്ലയോ
ഇന്നിന്‍റെ പരാജയം?
SHARE

About Unknown

0 comments :

Post a Comment