Home » » പ്രണയഹൃദയുമായ്

പ്രണയഹൃദയുമായ്

Written By Unknown on Thursday, 21 January 2016 | 21:21

പ്രണയഹൃദയുമായ്

ഹൊ... എന്തൊരു നശിച്ച ദിവസങ്ങള്‍.സന്തോഷവും സമാധാനവും കൈവിട്ട മനസ്സുമായി എത്ര നാളിങ്ങനെ ജീവിക്കും. മരണത്തെ ഭയമാണ്.അല്ലായിരുന്നെങ്കില്ആത്മഹത്യ ചെയ്തിരുന്നേനെ. ഭക്ഷണം കഴിച്ചിട്ട് എത്ര ദിവസമായി.ഒന്നു കുളിച്ചിട്ട്...? തുണി മാറിയിട്ട്....? ഇന്നെന്താ തീയതി? ഒന്നും ഓര്ക്കാന്കഴിയുന്നില്ല. . ജീവിതം നശിച്ചു.ഇനി രക്ഷയില്ല. അല്പം മദ്യം കിട്ടിയിരുന്നെങ്കില്‍.....ബാറു തുറന്നുകാണുമോ? . പോക്കറ്റു കാലിയാണല്ലോ?.മോതിരം വിറ്റ കാശും തീര്ന്നിരുന്നോ. ആഹ് പോട്ടെ. എല്ലാം തുലയട്ടെ.... . പക്ഷേ, ഇന്നെന്താ മാര്ഗ്ഗം. കടം മേടിച്ചാലോ...? ഒളിവില്കഴിയുന്നവന് ആര് കടം തരും? .ഫോണ്വിറ്റു കളയാം.പോലീസിനെ പേടിച്ച് സിമ്മൂരി നശിപ്പിച്ചില്ലേ.ഇനിയെന്തിനാ ഫോണ്‍.. .ജോലി പോയി.ബന്ധങ്ങളും സ്വന്തങ്ങളും നഷ്ടമായി.നാടും വീടും വിടേണ്ടി വന്നു.സമൂഹം വെറുക്കുന്ന നീചനായി ഇതാ, അന്യ നാട്ടില്‍. . മദ്യം കുടിച്ചു സ്ഥിബോധം നഷ്ടപ്പെടുത്തി എത്രനാളിങ്ങനെ ജീവിക്കാന്‍. ഹൊ എല്ലാം എത്ര നന്നായിരുന്നു. . അന്തസ്സും ആഭിജാത്യവുമുള്ള കുടുംബത്തിലെ ഒരേയൊരു ആണ്തരി.ഇഷ്ടപ്പെട്ട ജോലി വളരെ ചെറുപ്പത്തിലെ സമ്പാദിച്ചു.നല്ല സുഹൃത്ബന്ധങ്ങള്‍.സമൂഹത്തില്അംഗീകാരവും ആദരവും.ഇരുപത്തഞ്ചുവയസ്സുള്ള ഒരു ചെറുപ്പക്കാരന്ഇതീല്കൂടുതല്എന്തുനേടാന്‍. . പക്ഷേ, എല്ലാം തകര്ന്നില്ലേ.ഒരാളെ സ്നേഹിച്ചതിന് ഇത്രമാത്രം നഷ്ടങ്ങളോ?...ദുരന്തങ്ങളോ?.. . സൗന്ദര്യം കണ്ടുമോഹിച്ചതല്ല.പക്ഷേ, എന്തുകൊണ്ടോ....എന്തുകൊണ്ടോ ഇഷ്ടപ്പെട്ടുപോയി. പ്രണയം എല്ലാം അടിയറവു വയ്ക്കലാണോ?.ആത്മാര്ത്ഥഹൃദയം അടിയറവു ചെയ്യും.അതാണെന്റെ തെറ്റ്.ഒരേയൊരു തെറ്റ്. . മനസ്സും ശരീരവും അവള്ക്കായി മാത്രം ത്രസിച്ചു.അവസരങ്ങള്ക്കായി വീണ്ടും വീണ്ടും കൊതിച്ചു.അവളുടെ ആവശ്യങ്ങള്എന്റേതായി മാറി.രതിപകര്ച്ചയുടെ ചുടുനിശ്വാസങ്ങള്നാളെയുടെ ചൂടുള്ള ആവശ്യങ്ങളായി മാറുന്നത് മനസ്സിലാക്കാന്വൈകി. . അവളുടെ പ്രണയത്തിന്റെ ഓവുചാലുകള്ചിലസമയം മറഞ്ഞു.ചിലസമയം നിറഞ്ഞു.എങ്കിലും എന്റെ സ്നേഹം പേമാരി പോലെ തുടര്ന്നു. . ഗള്ഫിലേയ്ക്കു ഒരു വിസാ ശരിയാകുും.ഒരുലക്ഷത്തിപതിനയ്യായിരം രൂപ വേണം.എന്നെ സഹായിക്കണം...... . ഞാന്തരിച്ചു പോയി. അവള്വിട്ടകന്നു പോകാനോ?.....എന്റെ അനുനയശ്രമമൊന്നും ഫലിച്ചില്ല. . ഒടുവില്അവള്പറഞ്ഞു....എന്റെ വലിയ ആഗ്രഹമാണ്.പണം തരണം.ഇല്ലെങ്കില്‍......... .അവളുടെ കണ്ണുകളില്തീ പാറുന്നതായി എനിക്കു തോന്നി. ഇല്ലെങ്കില്‍....??? . ഇല്ലെങ്കില്ഞാനെങ്ങെനേം ഉണ്ടാക്കും..... . ആദ്യമായാണ് അവളുടെ ഒരാവശ്യം നിരസിക്കുന്നത്.പണം എങ്ങിനേം ഉണ്ടാക്കിക്കൊടുത്തേനെ.പക്ഷേ....അവളെ പിരിയുന്നത്....!!!! . എട്ട് യുവാക്കളുമായി പെണ്കുട്ടി അറസ്റ്റില്‍........ . പത്രമാധ്യമങ്ങള്തലക്കെഴുതി. .പിറ്റേദിവസം വീണ്ടും.... .സ്നേഹം നടിച്ച് പീഡിപ്പിച്ച് തന്നെ പലര്ക്കും കാഴ്ചവെച്ചത് കാമുകനെന്ന് പെണ്കുട്ടി......വാര്ത്തകള്പിന്നെയും വന്നുകൊണ്ടിരുന്നു. . ഒളിച്ചോടുകയല്ലാതെ എന്തുചെയ്യാന്‍....?പോലീസിന്റെ പിടിയില്ഇതുവരെ പെട്ടില്ല.വീഡിയോ . ദൃശ്യങ്ങള്‍.....ഫോണ്സംഭാഷണങ്ങള്എല്ലാം തനിക്കെതിരെ ശക്തമായ തെളിവുകള്‍. . . അവളോട് പ്രതികാരചിന്തയില്ല.എത്രയോ പെണ്കുട്ടികള്ചതിക്കപ്പെട്ടിരിക്കുന്നു. . ഇവിടെ പകരമായ് ഞാന്‍..... . ചെയ്യാത്ത കുറ്റത്തിന് ഞാന്ശിക്ഷിക്കപ്പെടണോ? അതോ ഒളിജീവിതം തുടരണോ..? . ഇല്ല.....യാത്ര തുടരാം അകലേയ്ക്ക്....അകലേയ്ക്ക്.....
SHARE

About Unknown

0 comments :

Post a Comment